കൊച്ചി: എറണാകുളം അങ്കമാലി രൂപതയിലെ നാൽപ്പതോളം ളോഹ ധാരികൾ ചേർന്ന് രൂപീകരിച്ച ഷൈജു സഭയുടെ നേതൃത്വത്തിൽ 21 വൈദീകരുടെ സാത്താനിക പ്രാർത്ഥനായജ്ഞം തുടരുന്നു. സിറോ മലബാർ സഭയുടെ സിനഡ് നടക്കുന്നതിനിടയിലാണ് 21 ഗുണ്ടകൾ വെള്ളക്കുപ്പായമിട്ട് സഭയുടെ ആസ്ഥാന മന്ദിരത്തിനുള്ളിൽ അതിക്രമിച്ച് കയറി പ്രാർത്ഥനായജ്ഞം എന്ന പേരിൽ സമരം നടത്തുന്നത്. ഇവർക്ക് കാവലായി പത്തിരുപത് ഗുണ്ടകൾ ഷൈജുവിൻ്റെ നേതൃത്വത്തിൽ പുറത്ത് കാവൽ നിൽക്കുകയും പൊലീസ് ഉദ്യോഗസ്ഥരേ തടയുകയും ഉദ്യോഗസ്ഥർക്ക് എതിരെ അസഭ്യവും ആരോപണവും ഉയർത്തുകയും ചെയ്യുകയാണ്. ഇതൊരു വർഗീയ പ്രശ്നമാണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കാത്തത്. എന്നാൽ കത്തോലിക്കാ സഭയിലെ 35 രൂപതകളിലായി 50 ലക്ഷത്തിൽ അധികം വിശ്വാസികളാണുള്ളത്. 3224 ഇടവകകളുണ്ട്. 9121 പുരോഹിതൻമാരുണ്ട്. മിഷൻ സഭകളിൽ മറ്റ് പുരോഹിതരുമുണ്ട്. വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരിക്കുമ്പോൾ മുതൽ കേരളത്തിലെ മാർത്തോമൻ പാരമ്പര്യത്തിലേക്ക് സഭ തനത് ശൈലിയിൽ മടങ്ങി പോകണമെന്നും പ്രാർത്ഥനകളും സാമൂഹികാചാരങ്ങളും മാർത്തോമായുടെ ശൈലിക്ക് അനുസൃതമായിരിക്കണമെന്നും നിർദ്ദേശിക്കുകയും പഠനം നടത്തുകയും ചെയ്തിരുന്നു. ഒടുവിൽ പഠനങ്ങളിൽ തീരുമാനമെടുക്കാൻ 40 വർഷത്തോളമെടുത്തു. ആദരണീയനായ ഫ്രാൻസിസ് മാർപ്പാപ്പ തീരുമാനം പ്രഖ്യാപിക്കുകയും സഭയിലെ 35 രൂപതകളിൽ 34 രൂപതകളും പൂർണമായി പാരമ്പര്യ രീതിയിലേക്ക് മാറിയപ്പോൾ എറണാകുളം അങ്കമാലി രൂപതയിലെ കുറച്ച് വൈദീകർ മാത്രം ഉടക്കുമായി രംഗത്ത് വന്നു. അവരുടെ ഭാഷയിൽ പറഞ്ഞാൽ അവർക്ക് തോന്നിയപോലെ ഒക്കെ കുർബാന ചൊല്ലണം. തോന്നുമ്പോൾ കുർബാന ചൊല്ലണം. കിടന്നോണ്ട് ചൊല്ലണം, കുത്തിയിരുന്ന് ചൊല്ലണം, മലർന്നും കമിഴ്ന്നും കിടന്ന് ചൊല്ലണം. പറ്റില്ലെന്ന് സഭ കടുത്ത നിലപാടെടുത്തു. വഴങ്ങാതെ ഷൈജുക്കൂട്ടവും. പലയിടത്തും പള്ളികൾ പൂട്ടിയിട്ടു. ഒടുവിൽ സഭ വിട്ടുവീഴ്ചകൾ പലത് ചെയ്തു. പക്ഷെ ഷൈജുവിൻ്റെ നേതൃത്വത്തിൽ ളോഹ ധരിച്ച ഗുണ്ടകൾ സഭാ ആസ്ഥാനത്തിൽ തള്ളിക്കയറി കലാപം സൃഷ്ടിക്കുകയാണ്. പൊലീസിനെ വിശ്വാസികളെന്ന ലേബൽ ചാർത്തി ഭീഷണിപ്പെടുത്തുകയാണ്. യാർത്ഥത്തിൽ ഈ തട്ടിപ്പുകാരായ 21 ളോഹ ധാരികൾ വിഷയത്തെവർഗീയമാക്കാൻ ഉള്ള നീക്കത്തിലാണ്.പൊലീസ് ശക്തമായി അവറ്റകളെ കൈകാര്യം ചെയ്യണം.
21 gangsters of Shaiju Church are on strike. The gang refused the persuasion of the police.